Chapter 7
പ്രിയമുള്ളവരേ...
ഈ പഠന യാത്ര നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം...
ദൈവം നമുക്കായ് ഒരുക്കിയിരിക്കുന്ന രക്ഷാ പദ്ധതി ലളിതവും , സുതാര്യവുമാണ്. അതിനെ നിഗൂഡവല്ക്കരിക്കുന്നവരുടെ ലക്ഷ്യങ്ങൾ എന്തുമാകട്ടെ...സത്യം ഇതാണ്....
ദൈവം മനുഷ്യനെ അനന്തമായി സ്നേഹിക്കുന്നു. അവന്റെ വീണ്ടെടുപ്പിനായ് ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയക്കുകയും , അവനിൽ വിശ്വസിക്കുകയും അവന്റെ ഇഷ്ടത്തിനൊത്ത് ജീവിക്കുകയും ചെയ്യുന്നവരെ അവനാൽ നീതീകരിക്കുകയും വിശുദ്ധീകരിക്കുകയും തന്റെ സ്വന്ത പുത്രരായ് സ്വീകരിക്കുകയും ചെയ്യുന്നു.
ക്രിസ്ത്യാനിയുടെ രക്ഷക്കും , വിശുദ്ധീകരണത്തിനും ഇതല്ലാതെ വേറൊരു മാർഗവും വിശുദ്ധ ബൈബിൾ മുൻപോട്ടു വെക്കുന്നില്ല.
അങ്ങനെയെങ്കിൽ ഒരു ചോദ്യം പ്രസക്തമാണ് . ക്രിസ്തുവിനെ അറിഞ്ഞിട്ടില്ലാത്തവർ എങ്ങനെ രക്ഷപെടും ? ഞാൻ വിശദീകരിക്കുന്നില്ല.....ബൈബിൾ വചനങ്ങൾ മാത്രം കുറിക്കുന്നു....പൗലോസ് റോമാക്കാർക്ക് എഴുതിയ ലേഖനം. അദ്ധ്യായം രണ്ട് .
അതിനാൽ സ്നേഹിതരെ , നമുക്കായി , ദൈവം തന്റെ അനന്ത സ്നേഹത്താൽ സൗജന്യമായി വാഗ്ദാനം ചെയ്തിരിക്കുന്ന 'രക്ഷ' - കർത്താവായ യേശുക്രിസ്തു - നമുക്ക് വിശ്വാസത്താൽ സ്വീകരിക്കാം. അവന്റെ ആല്മാവിൽ പുതുക്കം പ്രാപിച്ച് ഒരു വിശുദ്ധ ജീവിതം നയിക്കാം. മാനുഷികമായ കുറവുകൾ വന്നേക്കാം , പക്ഷെ ഓർക്കുക - നമുക്കായി ദൈവ തിരുമുൻപിൽ മദ്ധ്യസ്ഥം പറയാൻ യേശുവുണ്ട്. അവന്റെ അടിപ്പിണരുകളാൽ നീതീകരിക്കപ്പെട്ടവരായ് നിത്യതയിലേക്കുള്ള ജീവിതം ഇവിടെ നിന്നും ആരംഭിക്കാം.
John 5:24 : സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവനു ശിക്ഷാവിധി ഉണ്ടാകുന്നില്ല. പ്രത്യുത, അവന് മരണത്തില്‍നിന്നു ജീവനിലേക്കു കടന്നിരിക്കുന്നു.
ഇങ്ങനെ ജീവനിലേക്കു കടന്നവരുടെ വിശുദ്ധീകരണത്തിനായി വീണ്ടും ഒരു അഗ്നിശുദ്ധീകരണം വേണമെന്ന് ആരെങ്കിലും പറഞ്ഞാൽ അവർക്കുള്ള നമ്മുടെ മറുപടി ഒരു ചെറു പുഞ്ചിരിയായിരിക്കട്ടെ....ദൈവം പറയുന്നു.....
Acts 10:15 : .........ദൈവം വിശുദ്ധീകരിച്ചവ മലിനമെന്നു നീ കണക്കാക്കരുത്.
അതിനാൽ ......മറക്കണ്ട....രക്ഷ , നീതീകരണം , വിശുദ്ധീകരണം ഇവയൊക്കെ സംഭവിക്കുന്നത് മരണത്തിനു ശേഷമല്ല........അതു പോലെ നിത്യജീവൻ ആരംഭിക്കുന്നതും.......
ദൈവം എല്ലാരരെയും അനുഗ്രഹിക്കട്ടെ.......

- 14 : നിയമം ലഭിച്ചിട്ടില്ലാത്ത വിജാതീയർ നിയമം ആവശ്യപ്പെടുന്ന കാര്യങ്ങൾ സ്വാഭാവികമായിത്തന്നെ നിറവേറ്റുമ്പോൾ, നിയമമില്ലെന്നിരിക്കിലും, അവർ തങ്ങൾക്കുതന്നെ ഒരു നിയമമാവുകയാണു ചെയ്യുന്നത്.
- 15 : നിയമത്തിൻെറ അനുശാസനം തങ്ങളുടെ ഹൃദയങ്ങളിൽ എഴുതപ്പെട്ടിരിക്കുന്നുവെന്ന് അവർ സ്പഷ്ടമാക്കുന്നു. അവരുടെ മനഃസാക്ഷി അതിനു സാക്ഷ്യം നൽകുന്നു. അവരുടെ വൈരുധ്യമാർന്ന വിചാരങ്ങൾ അവരെ കുറ്റപ്പെടുത്തുകയോന്യായീകരിക്കുകയോ ചെയ്യും.
- 16 : ഞാൻ പ്രസംഗിക്കുന്ന സുവിശേഷമനുസരിച്ചു ദൈവം യേശുക്രിസ്തുവഴി മനുഷ്യരുടെ രഹസ്യങ്ങൾ വിധിക്കുന്ന ദിവസം ഇതും വെളിവാകും.
അതിനാൽ സ്നേഹിതരെ , നമുക്കായി , ദൈവം തന്റെ അനന്ത സ്നേഹത്താൽ സൗജന്യമായി വാഗ്ദാനം ചെയ്തിരിക്കുന്ന 'രക്ഷ' - കർത്താവായ യേശുക്രിസ്തു - നമുക്ക് വിശ്വാസത്താൽ സ്വീകരിക്കാം. അവന്റെ ആല്മാവിൽ പുതുക്കം പ്രാപിച്ച് ഒരു വിശുദ്ധ ജീവിതം നയിക്കാം. മാനുഷികമായ കുറവുകൾ വന്നേക്കാം , പക്ഷെ ഓർക്കുക - നമുക്കായി ദൈവ തിരുമുൻപിൽ മദ്ധ്യസ്ഥം പറയാൻ യേശുവുണ്ട്. അവന്റെ അടിപ്പിണരുകളാൽ നീതീകരിക്കപ്പെട്ടവരായ് നിത്യതയിലേക്കുള്ള ജീവിതം ഇവിടെ നിന്നും ആരംഭിക്കാം.
John 5:24 : സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവനു ശിക്ഷാവിധി ഉണ്ടാകുന്നില്ല. പ്രത്യുത, അവന് മരണത്തില്‍നിന്നു ജീവനിലേക്കു കടന്നിരിക്കുന്നു.
ഇങ്ങനെ ജീവനിലേക്കു കടന്നവരുടെ വിശുദ്ധീകരണത്തിനായി വീണ്ടും ഒരു അഗ്നിശുദ്ധീകരണം വേണമെന്ന് ആരെങ്കിലും പറഞ്ഞാൽ അവർക്കുള്ള നമ്മുടെ മറുപടി ഒരു ചെറു പുഞ്ചിരിയായിരിക്കട്ടെ....ദൈവം പറയുന്നു.....
Acts 10:15 : .........ദൈവം വിശുദ്ധീകരിച്ചവ മലിനമെന്നു നീ കണക്കാക്കരുത്.
അതിനാൽ ......മറക്കണ്ട....രക്ഷ , നീതീകരണം , വിശുദ്ധീകരണം ഇവയൊക്കെ സംഭവിക്കുന്നത് മരണത്തിനു ശേഷമല്ല........അതു പോലെ നിത്യജീവൻ ആരംഭിക്കുന്നതും.......
ദൈവം എല്ലാരരെയും അനുഗ്രഹിക്കട്ടെ.......
=================== E N D ==================
ചില അക്ഷരതെറ്റുകൾ ഒഴിച്ചുനിർത്തിയാൽ യുക്തിഭദ്രമായി എഴുതിയ ലേഖനമാണ് സുരേഷ് മാത്യുവിന്റെത്.വിജാതീയ ശീലങ്ങളെ താലോലിക്കുന്നവർക്ക് കെട്ടുകഥകളെ ഇഷ്ടപ്പെടു. അത്തരം കഥകളുടെ ഫാക്ടറിയാണ് 'വിശുദ്ധ' കത്തോലിക്കാ സഭ!
ReplyDeleteThis comment has been removed by the author.
ReplyDeleteലഘുപാപത്തിൽ (മനഃപ്പൂർമല്ലാതെ,പാപം ആണെന്നും പോലും അറിയാതെ ചെയ്യുന്നവ,) മരിക്കുന്നവനും പരിശുദ്ധനായ ദൈവത്തിന്റെ മുന്നിൽ അശുദ്ധരാണ്.കാൽവരിലെ തിരുരക്തത്തിന്റെ കൃപ സ്വീകരിക്കാൻ അവസരം കിട്ടാത്തവരും ആശുദ്ധരാണ്. ഇങ്ങനെ ഉള്ളവർ നരകത്തിൽ പോകും എന്നാണോ?
ReplyDeleteഈശോയുടെ തിരുരക്തത്താൽ (കൃപയാൽ) ആത്മാക്കൾ ശുദ്ധീകരണത്തിന് (ശുദ്ധീകരണസ്ഥലം)യോഗ്യരാകുന്നു.
"താൻ സ്നേഹിക്കുന്നവന് ദൈവം ശിക്ഷണം നൽകുന്നു മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയും ചെയുന്നു" (ഹെബ്രാ.12:6)
ശിക്ഷണം=അച്ചടക്കം=ശുദ്ധീകരണം.
Dear Suresh
ReplyDeleteശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള വളരെ നല്ല പഠനം. അഭിനന്ദനങ്ങൾ. ഇതിന്റെ pdf Version email ൽ അയച്ചു തരാമോ. Fr Binoy