Chapter 1
'' ശുദ്ധീകരണ സ്ഥലം '' - എല്ലാ കത്തോലിക്കാ വിശ്വാസികൾക്കും വളരെ പരിചിതമായ ഒരു നാമം. എന്നാൽ ഇതിനെപ്പറ്റി ഉള്ള അറിവോ വളരെ പരിമിതവും..എന്റെയും അവസ്ഥ മറിച്ചായിരുന്നില്ല ....
അപ്രതീക്ഷിതമായി കൈയിൽ വന്നു പെട്ട ഒരു പുസ്തകമാണ് ഈ വിഷയത്തെക്കുറിച്ച് എന്നിൽ കൌതുകമുണ്ടാക്കിയത്.....തികച്ചും യുക്തിക്ക് നിരക്കാത്ത കാര്യങ്ങൾ വിവരിക്കുന്ന ആ പുസ്തകം അർഹിക്കുന്ന പരിഗണനയോടെ ഞാൻ തള്ളിക്കളയുകയാണ് ചെയ്തത് . കൂടുതൽ എളുപ്പത്തിൽ ആ തീരുമാനം എടുക്കാൻ എന്നെ സഹായിച്ച മറ്റൊരു കാരണം , 25 രൂപ വിലയുള്ള ആ പുസ്തകത്തിന്റെ 100 കോപ്പികൾ എങ്കിലും വാങ്ങി വിതരണം ചെയ്യുവാനുള്ള തുടരെ തുടരെയുള്ള ആഹ്വാനമാണ് .
എന്റെ യുക്തിക്ക് നിരക്കാത്തവ എല്ലാവരുടെയും യുക്തിക്ക് നിരക്കാത്തതാവണം എന്നില്ലാത്തത് കൊണ്ട് അതിൽ പറഞ്ഞ ഒന്ന് രണ്ടു കാര്യങ്ങൾ ഇവിടെ കുറിക്കാം.
- നീതിമാനായ ഒരുമനുഷ്യന്റെ മരണാനന്തരം അയാൾക്ക് സംഭവിച്ചത് അതിൽ വിവരിചിരിക്കുന്നത് ഇപ്രകാരമാണ്. '' ഈ ഭൂമിയിൽ നീതിമാനായി വിശുദ്ധ ജീവിതം നയിച്ച ഒരാൾ മരിച്ചു. മരണ ശേഷം യേശുവിനോടോത്ത് സ്വർഗത്തിൽ ആയിരിക്കാമെന്നു കരുതിയ ആ മനുഷ്യൻ ചെന്ന് പെട്ടത് ശുദ്ധീകരണ സ്ഥലത്തെ തീച്ചൂളയിൽ. ആ മനുഷ്യന് അത് വലിയ ആശ്ചര്യമായി . തന്റെ ജീവിതകാലത്ത് പൂർണമായും യേശുവിനു വേണ്ടി ജീവിച്ച താനെങ്ങനെ ഇവിടെ വന്നു ? ആ തീച്ചൂളയിൽ കിടന്ന് ഈ ചോദ്യവുമായി നിലവിളിച്ച അയാൾക്ക് അയാളുടെ കാവൽ മാലാഖ അപ്പോൾ മറുപടിയുമായി വന്നു. മാലാഖ പറഞ്ഞു , നീ പറയുന്നത് ശരി തന്നെ. നീ നയിച്ചത് വിശുദ്ധ ജീവിതം തന്നെയാണ്. പക്ഷെ നീ അറിയാതെ ഒരു തെറ്റ് ചെയ്തു. നീ ഭൂമിയിൽ ആയിരുന്ന അവസരത്തിൽ നീ ഇവിടെ കിടന്നിരുന്ന ശുദ്ധീകരണ ആല്മാക്കളെ ഓർത്തില്ല . നീ അവർക്ക് വേണ്ടി പ്രാർത്ഥിച്ചില്ല . അതാണ് നീ ഇവിടെ വരാൻ കാരണം. ''.
നമ്മുടെ ന്യൂ ജനറേഷൻ ഭാഷയിൽ പറഞ്ഞാൽ വിശുദ്ധൻ .. ''പ്ലിംഗ് ''
ഭൂമിയിൽ ചെയ്ത പാപക്കറകൾ കഴുകി ദൈവത്തിനോട് ചേർന്ന വിശുദ്ധി വരുത്തുവാൻ ഒരു ശുദ്ധീകരണ പ്രക്രീയയിലൂടെ മനുഷ്യർ കടന്നു പോകണം എന്ന പ്രബോധനത്തിന് നാല് മുഴം മുൻപിൽ എറിഞ്ഞ് നമ്മുടെ ലേഖകൻ തന്റെ വിധേയത്വം തെളിയിച്ചു.
''എന്താണ് പാപം '' എന്നതിന്റെ അടിസ്ഥാന നിർവചനങ്ങളെ പോലും തകർത്തെറിഞ്ഞു മുൻപോട്ടു കുതിക്കുന്ന ലേഖകൻ വേറെ ഒരു വിശുദ്ധന്റെ കഥയും വിവരിക്കുന്നുണ്ട്.
- ഈ വിശുദ്ധൻ നേരത്തെ പറഞ്ഞ ആളെപ്പോലെയായിരുന്നില്ല. തന്റെ ജീവിത കാലത്ത് ശുദ്ധീകര ആല്മാക്കൾക്കു വേണ്ടി പ്രാർത്ഥിച്ച ഒരു മനുഷ്യൻ ആയിരുന്നു. വിവരണം കണ്ടാൽ അത് മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളൂ എന്ന് നമുക്ക് തോന്നും. കാരണം അദ്ദേഹം തന്റെ ജീവിത കാലത്ത് ജപമാല സമർപ്പണത്തിലൂടെ 15 ലക്ഷം ശുദ്ധീകരണ ആല്മാക്കളെ അവിടെ നിന്നും മോചിപ്പിച്ച ഒരു മനുഷ്യൻ ആയിരുന്നു. അങ്ങനെ അദ്ദേഹം മരണ ശേഷം നേരെ സ്വർഗത്തിൽ ചെന്നു എന്ന് പറയുന്നിടത്ത് കഥ അവസാനിക്കുന്നു. ഇതു വായിച്ചു തീർന്നതും ഞാൻ ഓടിയത് കാൽക്കുലേറ്റർ തപ്പിയായിരുന്നു.
50 വർഷം , ഒരു ദിവസം പോലും മുടങ്ങാതെ , ദിവസം 10 മണിക്കൂർ വച്ച് ജപമാല ചൊല്ലിയാൽ ആകെ ചെല്ലാൻ പറ്റുന്ന ജപമാല ഏകദേശം 3.5 ലക്ഷം ആണെന്ന് കാൽക്കുലേറ്റർ ഉടൻ പറഞ്ഞു തന്നു. അങ്ങനെ നോക്കിയാൽ ഓരൊ ജപമാലയിലും 4-5 പേരോളും രക്ഷപെട്ടു പോയിട്ടുണ്ട്. തീർച്ചയായും ആളൊരു വിശുദ്ധൻ തന്നെ ...സംശയമില്ല.....സ്വർഗം തന്നെ കിട്ടട്ടെ......
പക്ഷെ ഈ ലക്ഷത്തിന്റെ കണക്കൊക്കെ എങ്ങനെയാണ് തനിക്കു കിട്ടിയതെന്ന് മാത്രം നമ്മുടെ ലേഖകൻ പറയുന്നില്ല... അത് എന്തുമാവട്ടെ...കഥയിൽ ചോദ്യമില്ലല്ലോ ??
ഈ കഥകൾ എല്ലാം വായിച്ചു വിശ്വസിച്ച ഒരു സഹോദരി , ഈ പുസ്തകത്തിന്റെ കുറെ കോപ്പികൾ വാങ്ങി ഒരു ഞായറാഴ്ച കുർബാനയ്ക്ക് ശേഷം പള്ളി അങ്കണത്തിൽ വച്ച് സൗജന്യമായി വിതരണം ചെയ്ത ഒരു കോപ്പിയാണ് എന്റെ കൈയിൽ വന്നു പെട്ടത്.... ഏതായാലും പുസ്തകം മുഴുവൻ വായിച്ചു തീർത്ത് അർഹിക്കുന്ന പരിഗണന തന്നെ അതിനു നൽകി .

മനസ്സിൽ നിന്നും മാഞ്ഞു പോയ ഈ വിവരങ്ങൾ വീണ്ടും ഓർമപ്പെടുത്തിയത് ശാന്തിമോൻ ബ്രദറിന്റെ ചില ലേഖനങ്ങൾ കണ്ടപ്പോഴാണ്. ആൽമീയ തലത്തിൽ വർഷങ്ങളുടെ അനുഭവ സമ്പത്തും , പൊതു ജന സ്വീകാര്യതയും , അതി കഠിനമായ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയിട്ടും ദൈവത്തോട് ചേർന്ന് നിന്ന ഒരു വ്യക്തി എന്ന നിലയിൽ ബഹുമാനത്തോടു കൂടി തന്നെയാണ് അദേഹത്തിന്റെ ലേഖനങ്ങൾ ഞാൻ വായിച്ചത്.
എങ്കിലും , ശുദ്ധീകരണ സ്ഥലത്ത് കിടന്ന ആൽമാക്കൾ , അവര്ക്ക് വേണ്ടി പ്രാർഥിക്കാതിരുന്ന ആളിനെ ഭൂമിയിൽ വന്ന് വളഞ്ഞിട്ട് തല്ലിയിട്ടു പോയി എന്ന് പറയുമ്പോൾ അത് അതേപടി വിശ്വസിക്കുവാൻ എനിക്ക് സാധിച്ചില്ല....
പക്ഷെ അത് ഉന്നയിച്ച വ്യക്തിയെ മാനിച്ച് ''Purgatory'' എന്ന വിഷയം ഒന്ന് പഠിക്കുവാൻ ഞാൻ തീരുമാനിച്ചു.......അതിന്റെ ഒരു വിവരണമാണ് ഇനി നിങ്ങൾക്ക് വേണ്ടി ഇവിടെ കുറിക്കുന്നത്.
സ്വീകരിക്കാം.....തള്ളിക്കളയാം.....കൂടുതൽ പഠിക്കാം.....എല്ലാം നിങ്ങളുടെ ഇഷ്ടം.



Harrah's Casino & Hotel, Lake Tahoe - MapyRO
ReplyDeleteProperty Location With a stay at Harrah's Casino & Hotel in 경기도 출장마사지 Lake Tahoe (South 광주광역 출장마사지 Lake Tahoe), youll be steps 영주 출장샵 from Harrah's Lake Tahoe 문경 출장안마 and 8 minutes 전주 출장안마 by foot from