ആമുഖം

വളരെ അപ്രതീക്ഷിതമായി മുൻപിൽ വന്നു പെട്ട ഒരു വിഷയം. കൂടുതൽ അറിയണം എന്ന് തോന്നിയെങ്കിലും സ്വതസിദ്ധമായ 'മടി' കാരണം അത് നടന്നില്ല. പക്ഷെ , ഉപേക്ഷിക്കുമ്പോളെല്ലാം ഓരോരോ കഥകളായി , വാർത്തകളായി , സംഭാഷണ വിഷയങ്ങളായി ഞാൻ പോലും അറിയാതെ ഈ വിഷയം എന്റെ മുൻപിലേക്ക് കടന്നു വന്നു.....പലപ്പോഴും....ആരോ ഓർമ്മപ്പെടുത്തുന്നത് പോലെ......അവസാനം ഞാൻ അത് അറിയാൻ ആരംഭിച്ചു.....എന്റേതായ രീതിയിൽ.....

ആ ബോദ്ധ്യങ്ങൾ അതീവ ലളിതമായി വിശദീകരിക്കുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട് . വിഷയത്തിന്റെ പ്രത്യേകത കൊണ്ട് ചില ഭാഗങ്ങൾ  ഗഹനമായേക്കാം . പുനർ വായനയിലൂടെയും , വേദപുസ്തക പരിചയത്തിലൂടെയും ആർക്കും അത് മനസിലാക്കാവുന്നതേ ഉള്ളു എന്ന് ഞാൻ കരുതുന്നു.  എങ്കിലും കൂടുതൽ ആശയ വ്യക്തതക്കോ , തുടർ പഠനത്തിനോ ആരു മുൻപോട്ടു വന്നാലും അവർക്കെല്ലാം സ്വാഗതം...

അതുപോലെ തന്നെ ഇതിൽ പറയുന്ന കാര്യങ്ങളിൽ എവിടെയെങ്കിലും എനിക്ക് തെറ്റ് സംഭവിച്ചു എന്ന് എനിക്ക് ബോദ്ധ്യമായാൽ അത് തിരുത്താനും ഞാൻ തയ്യാറാണ് .....അതിനാൽ വിമർശകർക്കും സുസ്വാഗതം......

ആരെയും വിമർശിക്കാനല്ല.......പരിഹസിക്കാനല്ല .....വെല്ലുവിളിക്കാനുമല്ല .......

കൂടുതൽ പഠനത്തിനായ് ....ആൽമപരിശോധനയ്ക്കായ് .......... തിരിച്ചറിവുകൾക്കായ്‌ .... .....സമർപ്പിക്കുന്നു ......

സ്നേഹത്തോടെ .....


സുരേഷ് മാത്യു.
sureshmathew75@gmail.com

Please click here to Start the journey <<<